---
title: "തലശേരിയിൽ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു ; യുവാവ് കസ്റ്റഡിയിൽ"
english_title: "A speeding pickup truck crashed into a railway gate in Thalassery; the youth was taken into custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/345409/A speeding pickup truck crashed into a railway gate in Thalassery; the youth was taken into custody"
published_at: "2026-03-03T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6dbdd74ee3_1001133249.jpg"
keywords: []
---

# തലശേരിയിൽ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു ; യുവാവ് കസ്റ്റഡിയിൽ

> **Lead Summary:** തലശേരിയിൽ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം.

## Article Content

തലശേരിയിൽ അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് റെയില്‍വേ രണ്ടാംഗേറ്റ് തകര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം.

ആക്രി സാധനങ്ങളുമായി തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍ 58 എ.ജി 1152 പിക്കപ് വാന്‍ ആണ് ഗേറ്റില്‍ ഇടിച്ചത്. റെയില്‍വേ ഗേറ്റ് മാന്‍ ഗേറ്റ് അടക്കുന്നതിനിടെയാണ് പിക്കപ്പ് വാന്‍ അമിത വേഗതയിലെത്തിയത്.

സിഗ്നല്‍ ശ്രദ്ധിക്കാതെയാണ് പിക്കപ്പ് വാൻ റെയില്‍വേ ട്രാക്കിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പൊലിസ് ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ പാട്ട് വച്ചതു കാരണം സിഗ്നലിന്റെ ശബ്ദം കേട്ടില്ലെന്നാണ് യുവാവ് പറയുന്നത്. ഓഖ എറണാകുളം എക്‌സപ്രസ് കടന്നുപോകുന്നതിനായാണ് റെയില്‍വേ ഗേറ്റടച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/345409/A speeding pickup truck crashed into a railway gate in Thalassery; the youth was taken into custody)